അഹമ്മദാബാദ് : 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ ബിസിനസ്സ്കാരൻ മഹേഷ് ഷായെ ചാനൽ ചർച്ചക്കിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നവംബർ 29 മുതൽ ഇയാൾ ഒളിവിലായിരുന്നു. തന്റെ കയ്യിലുള്ളത് സ്വന്തം പണമല്ലെന്നും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പണമാണെന്നും മഹേഷ് ഷാ വെളിപ്പെടുത്തി.
“എല്ലാ സത്യവും ഒരിക്കൽ പുറത്തുവരും. എനിക്കൊരു തെറ്റുപറ്റി. വിഷയത്തിൽ തന്റെ കുടുംബത്തെ ഉൾപ്പെടുത്തരുതെന്നും” ചാനൽ ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ആദായം സ്വമേധയാ അറിയിക്കാനുള്ള (ഐഡിഎസ്) പ്രകാരമാണ് മഹേഷ് ഷാ വെളിപ്പെടുത്തിയ 13,860 കോടിരൂപ കള്ളപ്പണമായി ആദായനികുതി വകുപ്പു പ്രഖ്യാപിച്ചത്. ഐഡിഎസ് അവസാനിക്കുന്ന സെപ്റ്റംബർ മുപ്പതിന് ആദായത്തിന്റെ കണക്കുകൾ വ്യക്തമാക്കിയ ഷാ പദ്ധതി വ്യവസ്ഥപ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബർ 30ന് അകം അടയ്ക്കാത്തതിനെ തുടർന്ന്‍ മുഴുവൻ ആദായവും കള്ളപ്പണമായി മാറുകയായിരുന്നു.
Post Your Comments