News

അസാധുവാക്കിയതില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്ന് എസ്ബിഐ

അസാധുവാക്കിയതില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇനി ബാങ്കുകളിലേക്ക് തിരിച്ചെത്താന്‍ പോകുന്നില്ലെന്ന് എസ്ബിഐ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ബാങ്കുകളിലെ പണദൗര്‍ലഭ്യവും തിരക്കും തുടരുകയാണ്. ആദായ നികുതി ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം വരെ ആകെ 9.56 ലക്ഷം കോടി രൂലയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്കുകയോ ചെയ്തു. നോട്ടുകള്‍ മാറ്റാനുള്ള അവസരം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അടുത്തവര്‍ഷം മാര്‍ച്ചിനു ശേഷം രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ തിരിച്ചെത്താനിടയില്ലെന്ന റിപ്പോര്‍ട്ടാണ് എസ്ബിഐ നല്‍കിയിരിക്കുന്നത്. 3 ലക്ഷം കോടിയെന്നായിരുന്നു പഴയ കണക്കെങ്കിലും സര്‍ക്കാര്‍ സ്വത്ത് വെളിപ്പെടുത്താന്‍ നല്‍കിയ അവസാന അവസം കുറച്ചു കൂടി പണം ബാങ്കിലെത്താന്‍ ഇടയാക്കും എന്ന് എസ്ബിഐ വിലിയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button