News

പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് ഹാക്ക് ചെയ്യപ്പെട്ടു ?

പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേൻ ഹാക്ക് ചെയ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആപ്പില്‍ മോശമായി വിവരങ്ങളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ആപ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വരെ ചോര്‍ന്നിട്ടുണ്ടെന്ന് ഹാക്കര്‍ അവകാശപ്പെട്ടു.

മുംബൈ സ്വദേശിയായ ജാവേദ് ഖാത്റി എന്ന 22 വയസുകരാനാണ്‌ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ് ഹാക്ക് ചെയ്തതായി വെളപ്പെടുത്തിയത്. വെറും 15 മുതല്‍ 20 മിനിറ്റ് വരെ മാത്രമേ തനിക്ക് ഇതിന് വേണ്ടി വന്നുള്ളൂവെന്നും ആപ് വികസിപ്പിച്ചെടുത്തവര്‍ അവശേഷിപ്പിച്ച ചില സുരക്ഷാ വീഴ്ചകള്‍ താന്‍ മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആപ്പില്‍ ആളുകള്‍ നല്‍കിയ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളും, സ്ഥലവും, താത്പര്യങ്ങളും അടക്കമുള്ള സ്വകാര്യ വിവരങ്ങളെല്ലാം ഇയാള്‍ കൈവശപ്പെടുത്തിയെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങിയവരെ പോലുള്ള പ്രമുഖരുടെ സ്വകാര്യ മൊബൈല്‍ നമ്പര്‍ വരെ ആപ്പ് ഹാക് ചെയ്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ജാവേദ് പറഞ്ഞു. ഇതിന് തെളിവായി സ്ക്രീന്‍ ഷോട്ടുകളും ഇയാള്‍ പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button