മൊഹാലി: കള്ളനോട്ടുകളുമായി മേയ്ക്ക് ഇന്‍ ഇന്ത്യ പുരസ്‌കാര ജേതാവ് അറസ്റ്റില്‍. 2000 രൂപയുടെ 42 ലക്ഷം രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ് മികച്ച സംരംഭകനുള്ള മെയ്ക് ഇന്‍ ഇന്ത്യ അവാര്‍ഡും പ്രധാനമന്ത്രിയുടെ പ്രശംസിപത്രവും ഏറ്റുവാങ്ങിയ യുവ വ്യവസായി ആയ അഭിനവ് വര്‍മയില്‍ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഭിനവിന്റെ ബന്ധുവായ വിശാഖ് വര്‍മ്മ, റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ സുമന്‍ നാഗ്പാല്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വന്തമായി അച്ചടിച്ച 2000 രൂപയുടെ നോട്ടുകളാണ് ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തത്. ആളുകളില്‍ നിന്നും 500, 1000 രൂപാ നോട്ടുകള്‍ വാങ്ങി മാറ്റി നല്‍കിയാണ് കള്ളനോട്ടുകൾ വിതരണം ചെയ്‌തിരുന്നത്. സംഭവവുമായി ബന്ധമുള്ള മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ വെച്ച് അന്ധര്‍ക്ക് സഹായകമാകുന്ന സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തതിനാണ് അഭിനവിന് മേയ്ക്ക് ഇൻ ഇന്ത്യ പുരസ്‌കാരം ലഭിച്ചത്.
Post Your Comments