കായംകുളം● പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിനുള്ള പ്രതികാരമായി കാമുകിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിലാണ് കായംകുളം കൊച്ചിയുടെ ജെട്ടി പൂവൻതറ പുത്തൻ വീട്ടിൽ കണ്ണനെയാണ് (27) കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയായ യുവതിയും പ്രതിയായ യുവാവും കഴിഞ്ഞ എട്ടുമാസത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന ധാരണയില്‍ ഇരുവരും പലയിടങ്ങളില്‍ വച്ച് പലതവണ ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. കാമുകന്‍ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലാക്കി സൂക്ഷിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നു. നാല് മാസത്തിന് ശേഷം ഇരുവരും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് വീണ്ടും അടുത്തു. എന്നാല്‍ വീണ്ടും ലൈംഗിക ബന്ധത്തിന് കണ്ണന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിന് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന യുവതിയോടുള്ള പ്രതികാരമായി ഇയാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
വാട്സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ കണ്ട ചിലര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് യുവതി വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് തെളിവുകള്‍ ശേഖരിച്ചത്. കണ്ണന്റെ സുഹൃത്തുക്കളെയും പോലീസ് തെരയുന്നുണ്ട്. ദൃശ്യങ്ങള്‍ കണ്ട ചിലര്‍ പെണ്‍കുട്ടിയെ വിളിച്ച് അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കതിരെയും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments