News

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ട്രായ് നിരീക്ഷണത്തിൽ

മുംബൈ: വെല്‍ക്കം ഓഫറായ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയ തീരുമാനം നിരീക്ഷിക്കുന്നുവെന്ന് ട്രായ്. ജിയോ മുന്നോട്ടുവയ്ക്കുന്ന എല്ലാ താരിഫ് നിരക്കുകളും സൗജന്യ സേവനങ്ങളും പരിശോധിക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സൗജന്യ സേവനങ്ങള്‍ ഈ വര്‍ഷം അവസാനം വരെ അനുവദിക്കാനായി ട്രായ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജിയോ ഹാപ്പി ന്യു ഇയര്‍ ജിയോ എന്ന പേരില്‍ പ്രഖ്യാപിച്ച സൗജന്യ ഓഫര്‍ ആയിരിക്കും ട്രായ് പരിശോധിക്കുക. ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ സൗജന്യ സേവനം നീട്ടുന്നതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം എന്നാണ് സൂചന. ഡിസംബര്‍ 31 വരെയായിരുന്നു വെല്‍ക്കം ഓഫറിന്റെ കാലാവധി ആദ്യം പ്രഖ്യാപിച്ചിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button