NewsIndia

മോദിയുടെ ചിത്രം പരസ്യത്തില്‍ : റിലയന്‍സിന് പിഴ

ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അനുവാദമില്ലാതെ പ്രിന്റ്‌ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യത്തിന് ഉപയോഗിച്ചതിന് റിലയന്‍സ് ജിയോയ്ക്ക് 500 രൂപ പിഴ. അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള 1950ലെ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ച, വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലാതെയാണ് റിലയന്‍സ് പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമാജ്‌വാദി പാര്‍ട്ടി എം.പി നീരജ് ശേഖറിന് എഴുതി നല്‍കിയ മറുപടിയിലാണ് റാത്തോഡ് ഇക്കാര്യം വ്യക്തമാക്കിയത്.

1950 ലെ നിയമപ്രകാരം രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, ഇന്ത്യ സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, മഹാത്മാഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഐക്യരാഷ്ട്രസഭ, അശോക ചക്രം, ധര്‍മ ചക്രം തുടങ്ങി മൂന്ന് ഡസനോളം ആളുകളുടെയോ വസ്തുക്കളുടെയോ സ്ഥാനങ്ങളുടെയോ ചിത്രങ്ങളോ ചിഹ്നങ്ങളോ പേരോ മുന്‍‌കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button