തിരുവനന്തപുരം : ഒാൺലൈൻ ടാക്സിക്കാരും സാദാ ടാക്സിക്കാരും തമ്മിലുള്ള തർക്കവും അതേ ചൊല്ലിയുള്ള സംഘർഷങ്ങളെയും തുടർന്ന്. പ്രീപെയ്ഡ് ഓട്ടോടാക്സികാർക്ക് ശക്തമായ താക്കീതുമായി റെയിൽവേ . റെയിൽവേ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് ടാക്സിക്കാർക്കും ഒാട്ടോറിക്ഷാക്കാർക്കും കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്ന തോന്നൽ വേണ്ടെന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ അനുവാദം റദ്ദാക്കുകയും സ്റ്റേഷൻ പരിസരത്ത് കയറാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടാകില്ലെന്നുമുള്ള മുന്നറിയിപ്പ് റെയിൽവേ നൽകുന്നു.
ഒാൺലൈൻ ടാക്സിക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ അനുവാദം നൽകരുതെന്നും റെയിൽവേ സ്റ്റേഷനുകളിൽ ടാക്സികൾക്ക് പെർമിറ്റ് സമ്പ്രദായം കൊണ്ടുവരണമെന്നുമുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ ആവശ്യം റെയിൽവേ തള്ളി ആലുവ സ്റ്റേഷനിലും തിരുവനന്തപുരത്തും ഇതുമായി ബന്ധപ്പെട്ട് സംഘട്ടനങ്ങളുമുണ്ടായി.
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടികൾ അനുവദിക്കാനാവില്ല. തിരുവനന്തപുരം, എറണാകുളം, ആലുവ സ്റ്റേഷനുകളിൽ പെർമിറ്റ് ഫീസ് വാങ്ങുന്നത് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്നതിനു മാത്രമാണ്. അതിന്റെ പേരിൽ കൂടുതൽ അധികാരം തങ്ങൾക്കുണ്ടെന്ന ധാരണ ശരിയല്ല. പ്രീപെയ്ഡ് ടാക്സികളും ഒാട്ടോറിക്ഷകളും കൂടുതൽ പണം വാങ്ങുന്നതായ പരാതികൾ റെയിൽവേയ്ക്ക് നൽകിയാൽ നടപടിയെടുക്കുമെന്നും ശരിയെന്ന് തോന്നുന്ന പരാതികൾ പൊലീസിന് കൈമാറുമെന്നും റെയിൽവേ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.
Post Your Comments