
കൊച്ചി : ആലുവ മുട്ടത്ത് മെട്രോ നിര്‍മാണത്തിനിടെ നിയന്ത്രണംവിട്ട ജെസിബി പുലർച്ചെ റെയില്‍വേ ട്രാക്കിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റെയില്‍വേയുടെ വൈദ്യുത പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. റെയില്‍വേ പോലീസും ലോക്കല്‍ പോലീസും അഗ്നിശമന സേന ഉള്‍പ്പെടെയുള്ളവര്‍ സംഭവ സഥലത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്തെ ട്രെയിനുകള്‍ വൈകും.
Post Your Comments