India

മുഖ്യമന്ത്രിയുടെ സമയോചിത ഇടപെടല്‍; 2500 കോടി വിമാനമാര്‍ഗം പ്രധാന നഗരങ്ങളിലെത്തി

വിജയവാഡ: മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ മൂലം 2420 കോടി രൂപ വിമാന മാര്‍ഗം വഴി പറന്നെത്തി. നോട്ട് പ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശിലേക്കാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായി പണം എത്തിയത്. 2420 കോടിയുടെ പുതിയ നോട്ടുകളുമായി രണ്ടു പ്രത്യേക വിമാനങ്ങളാണ് ആന്ധ്രയിലെത്തിയത്.

വിശാഖപട്ടണത്തും, തിരുപ്പതിയിലുമായാണ് രണ്ട് വിമാനങ്ങളില്‍ നോട്ടുകെട്ടുകള്‍ എത്തിയത്. ആവശ്യത്തിന് പണമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇടപ്പെട്ടത്. നോട്ട് പ്രതിസന്ധിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലിനെ ബന്ധപ്പെട്ടിരുന്നു.

തുടര്‍ന്നാണ് പണം വിമാന മാര്‍ഗം ആന്ധ്രയിലെത്തുന്നത്. 2500 കോടിയായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ആര്‍.ബി.ഐ സമ്മതമറിയിക്കുകയും രണ്ടു വിമാനങ്ങള്‍ ഏര്‍പ്പാടാക്കി പണം സംസ്ഥാനത്തേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുകയുമായിരുന്നു. വൈകീട്ടോടെ പണം ആന്ധ്രാ വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് പ്രത്യേക വാഹനങ്ങളില്‍ പണം 13 ജില്ലകളിലേക്കെത്തിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. പണം എല്ലാ ജില്ലകളിലും എത്തിയെന്ന് ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button