പെരുമ്പാവൂർ : നോട്ട് നിരോധനത്തിന്റെ ഭാഗമായി പെരുമ്പാവൂരിലെ പ്‌ളൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തടിക്കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം വന്‍ തോതില്‍ വെളുപ്പിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഇതിന്റെ ഭാഗമായി രണ്ടര ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ സഹിതം ഒരു തടിക്കച്ചവടക്കാരനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 38,000 രൂപയുടെ പുതിയ 2000 ന്റെ നോട്ടുകളും കണ്ടെത്തി. ഇടനിലക്കാരനായ ഇയാള്‍ക്ക് ഈ തുക രണ്ടു പ്‌ളൈവുഡ് കമ്പനികള്‍ നല്‍കിയെന്നാണ് മൊഴി നൽകിയത്.
കേരത്തിലെ ഏറ്റവും വലിയ തടിക്കച്ചവടം നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പെരുമ്പാവൂര്‍. ഇവിടെ 400 ലധികം പ്‌ളൈവുഡ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയിൽ വരുന്ന തടികൾ അപ്പോള്‍ തന്നെ ലേലംചെയ്ത് ഉറപ്പിച്ച ശേഷം നല്‍കുകയാണ് പതിവ്. ഈ രീതിയില്‍ കച്ചവടം നടക്കുമ്പോള്‍ അസാധുവാക്കിയ നോട്ടുകളും മാറാന്‍ അവസരം ലഭിക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം 5 കോടിയുടെ വരെ ഇടപാടുകള്‍ നടക്കുന്നതായിട്ടാണ് വിവരം. ഇക്കാര്യത്തില്‍ ഇടനിലക്കാരും തടി വില്‍ക്കുന്നവരും തമ്മിലുള്ള ഇടപെടലളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
Post Your Comments