ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധിയുടെ ഭാഗമായി ഡിജിറ്റൽ പണമിടപാടിലേക്കു ചുവടുമാറ്റാൻ റെയിൽവേയും തായ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 ഓടെ ഡിജിറ്റല്‍ പണം സ്വീകരിക്കാന്‍ രാജ്യത്തെ 12,000 ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാകും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ടിക്കറ്റ് കൗണ്ടറുകളിൽ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ചു തുടങ്ങും. ഇതോടൊപ്പം എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പടെയുള്ള ബാങ്കുകളോട് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ 15,000ത്തോളം പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) മെഷീനുകള്‍ ലഭ്യമാക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടുകഴിഞ്ഞു. ആയിരത്തോളം മെഷീനുകള്‍ ലഭ്യമാക്കാന്‍ എസ്ബിഐ ഇതിനായി സന്നദ്ധതയരിയിച്ചു. കൂടാതെ
കച്ചവടക്കാര്‍, കരാറുകാര്‍ എന്നിവര്‍ക്കും ഇനി ഡിജിറ്റലായാകും പണം കൈമാറുക. സോണല്‍, ഡിവിഷണല്‍ ഓഫീസുകള്‍ക്ക് റെയിൽവേ ഇത് സംബന്ധിച്ച് നിര്‍ദേശം റെയില്‍വേ നല്‍കിക്കഴിഞ്ഞു.
Post Your Comments