Kerala

വിമാനത്താവളത്തിൽ യാത്രക്കാരന് മർദ്ദനം

നെടുമ്പാശേരി : ലഗേജ് പരിശോധനക്കിടെ മദ്യകുപ്പി പൊട്ടിയത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ യാത്രക്കാരനായ പുത്തൻവേലിക്കര സ്വദേശി മണികണ്ഠനെ (40) കസ്റ്റംസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ആക്ഷേപം. തലയ്ക്ക് പരിക്കേറ്റ മണികണ്ഠനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുബായിയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ രാവിലെ നെടുമ്പാശേരിയിലെത്തിയ മണികണ്ഠന്റെ ബാഗ് സ്കാനിംഗ് യന്ത്രത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് ബാഗിലുണ്ടായിരുന്ന രണ്ട്മദ്യകുപ്പികളിൽ ഒന്ന് പൊട്ടിയത്. നിയമാനുസൃതമായി കൊണ്ടുവരാവുന്ന അളവിലുള്ള മദ്യമാണ് ബാഗിൽ ഉണ്ടായിരുന്നതെന്നും അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് കുപ്പി ഉടയാൻ ഇടയാക്കിയതെന്ന് യാത്രക്കാരൻ ആരോപിച്ചതോടെ തർക്കത്തിനു തുടക്കമായി. ഇതിനിടെ ഒരു ഉദ്യോഗസ്ഥൻ ഇയാളെ തള്ളിയിപ്പോള്‍ മേശയിൽ ഇടിച്ചാണ് തലക്ക് പരിക്കേല്‍ക്കാന്‍ കാരണം.

അതേസമയം, ലഗേജ് പരിശോധനക്കിടെ മദ്യലഹരിയിൽ യാത്രക്കാരൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആരോപിച്ചു. എയർഹോസ്റ്റസിനെയും മറ്റ് യാത്രക്കാരെയും അസഭ്യം പറയുകയും ഇയാൾ സ്വയം ബാഗ് വലിച്ചെറിഞ്ഞാണ് മദ്യ കുപ്പി പൊട്ടിച്ചതെന്ന് അധികൃതർ പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനാല്‍ ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

shortlink

Related Articles

Post Your Comments


Back to top button