Latest NewsKerala

വിശന്നു വലഞ്ഞു ദേശീയ പാതയില്‍ ഒറ്റക്കായ രണ്ടു വയസുകാരന് ഇവർ രക്ഷകരായി

നെടുമ്പാശ്ശേരി ; വിശന്നു വലഞ്ഞു ദേശീയ പാതയില്‍ ഒറ്റക്കായ രണ്ടു വയസുകാരന് ഹോട്ടൽ ജീവനക്കാർ രക്ഷകരായി. പറമ്പയം പാലത്തിന് താഴെ കുടില്‍ കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം കുമാറിന്റെ മകന്‍ അപ്പുവിനെയാണ് ചൊവ്വാഴ്ച രാത്രി 12 മണിക്ക് ഹോട്ടൽ ജീവനക്കാർ രക്ഷപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി പാടത്ത് താമസിക്കുന്ന കുമാറും മകനും രാത്രിയില്‍ ദേശീയപാതയോരത്തെ കടവരാന്തയിലാണ് കിടക്കുക.

രാത്രി വിശന്നു കരഞ്ഞ കുട്ടി തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന ദേശീയപാതയിലേക്കിറങ്ങുകയായിരുന്നു. ഈ സമയം  സംസം ഹോട്ടലിന്റെ ഉടമ സിദ്ദീഖ്  റോഡില്‍ എന്തോ അനങ്ങുന്നതു കണ്ടതിനെത്തുടര്‍ന്നു നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. കുട്ടി റോഡ് കുറുകെകടക്കാതിരുന്നതു കൊണ്ട്  ദുരന്തം ഒഴിവായി. പിന്നീട് ഭക്ഷണം നല്‍കിയപ്പോഴാണു കുട്ടി കരച്ചില്‍ നിര്‍ത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷിക്കാനാരംഭിക്കുകയും കുമാറിനെ കണ്ടെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button