![parvez musharaff](/wp-content/uploads/2016/12/654691-musharraf-1388814906-389-640x480.jpg)
ഇസ്ലാമാബാദ് : ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പാകിസ്ഥാനിലെ മികച്ച സന്നദ്ധസംഘടനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധക്കൊതിയനാണെന്നും പാകിസ്ഥാന്‍ മുൻ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ആഗോളതലത്തിൽ പാകിസ്ഥാനേക്കാൾ സ്വാധീനം ഇന്ത്യയ്ക്കുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഒരു യുദ്ധക്കൊതിയനായത് കൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറാകാത്തതെന്നും മുഷറഫ് പറഞ്ഞു.
ബുര്‍ഹാന്‍ വാനിയെക്കൊണ്ട് ആയുധമെടുപ്പിച്ചത് ഇന്ത്യയാണ്. ഹാഫിസ് സെയ്ദ് വിദ്യാസമ്പന്നനും എന്‍ജിനീയറുമാണ്. ബുര്‍ഹാന്‍ വാനിയുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ സംശയിക്കാൻ ഒന്നുമില്ല. ഹാഫിസ് സയീദ് ഒരു ഭീകരവാദിയാണെന്ന് ഒരിക്കലും അംഗീകരിക്കില്ലെന്നും താനൊരു അഭിഭാഷകനായിരുന്നെങ്കില്‍ ഹാഫിസ് സയീദിന് വേണ്ടി കോടതിയിൽ ഹാജരായേനെയെന്നും പര്‍വേസ് മുഷറഫ് കൂട്ടിച്ചേർത്തു.
Post Your Comments