News

ഐ.എ.എസുകാരുടെ പ്രണയവിവാഹത്തിന് ഹിന്ദുമഹാസഭയുടെ ഭീഷണി;പ്രതിഷേധം ശക്തം

കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ടിന ദാബിയും രണ്ടാംറാങ്ക് നേടിയ അത്തര്‍ ആമിര്‍ ഉള്‍ ഷഫിഖാനും തമ്മിലുള്ള വിവാഹം അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി മുന്നകുമാര്‍ ശര്‍മ്മയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു .
ടിനയുടെയും അത്തറിന്റെയും സുഹൃത്തുക്കളും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമാണ് ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.
ടിനയുടെ കുടുംബം ലൗജിഹാദിനെ പ്രോത്സാഹിക്കുകയാണെന്നും ഈ വിവാഹത്തെ എന്ത് വിലകൊടുത്തും തടയുമെന്നും ടിനയുടെ അച്ഛന്‍ ജസ്വന്ത് ദബിക്ക് അയച്ച കത്തില്‍ ഹിന്ദുമഹാ സഭാ സെക്രട്ടറി മുന്നകുമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ല, വ്യക്തിജീവിതം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button