ന്യൂ ഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. യോഗത്തിന്റെ അജണ്ടയിൽ നോട്ട് അസാധുവാക്കല്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, കേരളവും പശ്ചിമബംഗാളും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഈ വിഷയം യോഗത്തില്‍ ഉന്നയിക്കും. ചെറുകിട വ്യപാരികളില്‍നിന്ന് സേവനനികുതി പിരിക്കുന്നതിന് ഉള്ള അധികാരം കേന്ദ്രസര്ക്കാരിനാണോ സംസ്ഥാനസര്ക്കാരുകള്ക്കാണോ എന്ന കാര്യത്തില്‍ യോഗം ഇന്ന് തീരുമാനത്തില്‍ എത്തിയേക്കും.
നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനങ്ങള്‍ക്ക് വലിയതോതില്‍ വരുമാനനഷ്ടം ഉണ്ടാകുന്നതിനാൽ ഏപ്രില്‍ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി അമിത് മിത്ര വ്യക്തമാക്കിയിട്ടുണ്ട്. നോട്ട്പ്രതിസന്ധികാരണം ശമ്പളവും പെന്ഷനുംവിതരണംചെയ്യാന്കഴിയുന്നില്ല എന്ന ആശങ്ക കേരളവും യോഗത്തില്‍ വ്യക്തമാക്കും. യോഗം നാളെ സമാപിക്കും.
Post Your Comments