ന്യൂഡല്‍ഹി: ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈന്യത്തെ വിവാദങ്ങളിലേക്ക് മമത വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം. മമത ബാനര്‍ജിയുടെ പ്രതിഷേധം രാഷ്ട്രീയ ഇച്ഛാഭംഗത്തിന്റെ ഭാഗമാണെന്നും പരീക്കര്‍ പറഞ്ഞു.
രാജ്യത്ത് അടിയന്തരാവസ്ഥയാണോ എന്നാണ് മമത ചോദിച്ചത്. സര്‍ക്കാരിനെ പോലും അറിയിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടികള്‍ എടുത്തതെന്നും മമത വിമര്‍ശിക്കുകയുണ്ടായി. ദേശീയ അടിയന്തരഘട്ടം വരുമ്പോള്‍ ഉപയോഗപ്പെടുത്താനായി ഭാരവാഹനങ്ങളുടെ നീക്കങ്ങളെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കുകയിരുന്നു നടപടിയുടെ ഉദ്ദേശം.
അധികൃതരുടെ അറിവോടെയാണ് ബംഗാളില്‍ സൈന്യത്തെ വിന്യസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും ഇത്തരം പരിശോധനകള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് മമത ബാനര്‍ജി പ്രതിഷേധിക്കുന്നത്.
Post Your Comments