IndiaNews

പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആധുനിക സംവിധാനം : സൈനികര്‍ക്കും ആശ്വാസം

ന്യൂഡല്‍ഹി: പാകിസ്ഥാനുമായും ബംഗ്‌ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷയ്ക്കായി സൈനികരെ നിയോഗിക്കുന്നത് കുറച്ച് അവിടെ സ്മാര്‍ട്ട് സംരക്ഷണ വേലികള്‍ ഒരുക്കാന്‍ അതിര്‍ത്തി രക്ഷാ സേന ഒരുങ്ങുന്നു. ഇതിനായി ഇരുപതോളം അന്താരാഷ്ട്ര കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും 2017ഓടെ വേലിയുടെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള വേലി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ അതിര്‍ത്തിയിലെ പല പ്രദേശങ്ങളിലും സൈനികര്‍ക്ക് സുരക്ഷിതമായി സേവനം തുടരാനാവാത്ത അവസ്ഥയാണ്.
പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റങ്ങള്‍ വ്യാപകമായതും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയായതും മൂലം നിരവധി സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. സ്മാര്‍ട്ട് അതിര്‍ത്തി വേലി വരുന്നതോടെ ഇതിന് ഒരു പരിധി വരെ അറുതി വരുത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കുറച്ച് പദ്ധതികള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. രണ്ടെണ്ണം ജമ്മുവിലും ഒരോന്ന് വീതം ഗുജറാത്തിലും പഞ്ചാബിലുമാണ് പുരോഗമിക്കുന്നത്. ആസാമിലെ ദുബ്രിയിലും ഇത്തരത്തില്‍ ഒരു പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇതു മൂലം രാജ്യത്തെ ഏറ്റവും വലിയ അതിര്‍ത്തി രക്ഷാ സേനയിലെ 2.5 ലക്ഷം വരുന്ന ജവാന്‍മാരുടെ സേവനം കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതിര്‍ത്തിയിലെ നാലു സംസ്ഥാനങ്ങളാണ് പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നത്.ഇതില്‍ ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയുള്‍പ്പെടെ 1,225 കിലോമീറ്ററും, രാജസ്ഥാനില്‍ 1,037 കിലോമീറ്ററും, പഞ്ചാബില്‍ 553 കിലോമീറ്ററും, ഗുജറാത്തില്‍ 508 കിലോമീറ്ററും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.

ഉപഗ്രഹസംവിധാനങ്ങളും, നൂതനസാങ്കേതികവിദ്യയും ഉപയോഗിച്ചു നിര്‍മ്മിയ്ക്കുന്ന ഈ സുരക്ഷാഭിത്തികള്‍ നാലു സംസ്ഥാനങ്ങളിലെയും സുരക്ഷാസേനകള്‍, അതിര്‍ത്തി രക്ഷാസേന, കരസേന എന്നിവയുമായി യോജിച്ചു പ്രവര്‍ത്തിക്കുകയും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ സൂക്ഷ്മവും, ഫലപ്രദവുമായി കണ്ടെത്തി പ്രതിരോധിക്കുകയും ഒപ്പം നിര്‍ദ്ദിഷ്ട സേനാ ആസ്ഥാനങ്ങളില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button