കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സൈനികര്‍ നിലയുറപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധം. പോലീസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറിയേറ്റിന് പുറത്തെ അതീവസുരക്ഷാ മേഖലയില്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനായി താന്‍ രാത്രിയും സെക്രട്ടറിയേറ്റില്‍ തന്നെ തുടരുമെന്നും മമത വ്യക്തമാക്കി
Post Your Comments