പത്ത് ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഫോണുകള്‍ മാല്‍വെയര്‍ ആക്രമണത്തിന് ഇരയായെന്ന് കണ്ടെത്തി. യൂസര്‍മാരുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന മാല്‍വെയറിന് ‘ഗൂഗിലൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.0, 5.0 എന്നീ ഓഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളെയാണ് പ്രധാനമായും ഈ മാൽവെയർ ബാധിക്കുക. ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ കവരാന്‍ കഴിയും.
തേഡ്പാര്‍ട്ടി മാര്‍ക്കറ്റ് പ്ലേസുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളിലൂടെയാണ് മാല്‍വെയര്‍ ഡിവൈസുകളില്‍ കടന്ന് കൂടുന്നത്. നിങ്ങളുടെ ഫോണും മാൽവെയർ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താനായി https://gooligan.checkpoint.com/ എന്ന സൈറ്റില്‍ പോയി ജിമെയില്‍ അഡ്രസ് എന്റർ ചെയ്‌ത് നോക്കാവുന്നതാണ്. അതിനുശേഷം മാല്‍വെയറിനെ തുരത്താന്‍ ഫോണ്‍ ഫ്‌ളാഷിങ് ചെയ്യുകയോ ഡിവൈസിലെ ഒഎസ് റീഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണം.
Post Your Comments