കോട്ടയം : കേരളത്തിലെ ആദ്യത്തെ എടിഎം ഓര്‍മ്മയാകുന്നു. തിരുവനന്തപുരം വെള്ളയമ്പലത്ത് 1993 ഡിസംബര്‍ എട്ടിന് ബ്രിട്ടീഷ് ബാങ്ക് ഓഫ് ദ് മിഡില്‍ ഈസ്റ്റ് (ഇപ്പോള്‍ എച്ച്എസ്ബിസി) സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ എടിഎം ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാജ്യത്തൊട്ടാകെയുള്ള ശാഖകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമാണ് നടപടി.
ഓണ്‍ലൈന്‍ ബാങ്കിങ് വര്‍ധിച്ചതോടെ ശാഖകളുടെ പ്രാധാന്യം നഷ്ടപ്പെട്ടതാണ് അടച്ചുപൂട്ടലിലേക്കു വഴിതുറന്നത്. ആദ്യം 36 ജീവനക്കാരാണു വെള്ളയമ്പലത്തെ ശാഖയില്‍ ഉണ്ടായിരുന്നത്. പിന്നീട് പലരും അരക്കോടി മുതല്‍ ഒരു കോടിവരെ നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞുപോയി. ശേഷിച്ച രണ്ടു ജീവനക്കാരെ കൊച്ചി ശാഖയിലേക്ക് മാറ്റുകയും ചെയ്തു. ആദ്യ എടിഎം 1993 ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ കനത്ത പ്രതിഷേധത്തിനാണ് തലസ്ഥാന നഗരി സാക്ഷിയായത്. ഇടതു സംഘടനകളുെട നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടിഎം വരുന്നതോടെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നായിരുന്നു പ്രചരണം.
കടപ്പാട് – മനോരമ
Post Your Comments