ന്യൂയോർക്ക് : ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണ നോര്‍വെ താരം മാഗ്നസ് കാള്സണ് ചാമ്പ്യൻപട്ടം നിലനിർത്തി. പ്ലേ ഓഫിലേക്ക് നീണ്ട പോരാട്ടത്തിൽ റഷ്യയുടെ സെര്‍ജി കര്യാക്കിനെയാണ് കാൾസൺ പരാജയപ്പെടുത്തിയത്. 26ആം ജന്മദിനത്തിൽ കിരീടം നേടിയതോടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റർ എന്ന റെക്കോർഡ് കാള്‍സന്റെ പേരിലാണ്.
ആകെയുള്ള 12 റൗണ്ടുകളിൽ ഇരുതാരങ്ങളും ആറു പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എട്ടാമത്തെ ഗെയിമിലെ വിജയം കര്യാക്കിന് ചാമ്പ്യന്‍ഷിപ്പില്‍ ഒരു പോയിന്റിന്റെ ലീഡ് നേടിയെങ്കിലും പത്താം ഗെയിമില്‍ മാഗ്നസ് കാള്സണ് തിരിച്ചടിച്ചതോടെ മത്സരം പ്ലേ ഓഫിലേക്ക് നീങ്ങുകയും സെര്‍ജി കര്യാക്കിനെ തോല്‍പ്പിച്ച് കരിയറിലെ തന്റെ മൂന്നാം കിരീടം നില നിറുത്തുകയും ചെയ്തു. ലോക ചാംപ്യൻഷിപ് റാങ്കിൽ ഇരുപത്തിയാറുകാരനായ കര്യാക്ക് ഒമ്പതാമതും കാള്സണ് ഒന്നാം സ്ഥാനത്തുമാണ്.
Post Your Comments