ന്യൂഡൽഹി:.നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് പുതുതായി ആരംഭിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത്. കണക്കുകൾ പ്രകാരം രാജ്യത്ത് .30 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.ആരംഭിച്ച അക്കൗണ്ടുകളില്‍ മൂന്നിലൊന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്..ഇതുപ്രകാരം 50,000ത്തോളം അക്കൗണ്ടുകളാണ് എസ്ബിഐയില്‍ പ്രതിദിനം തുറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അസാധുനോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബാങ്കുകള്‍ ഫാക്ടറികളിലും തേയില തോട്ടങ്ങളിലും ഹൗസിംഗ് കോളനികളിലും പ്രത്യേകക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.കൂടാതെ നോട്ട് ക്ഷാമം കാരണം ജീവനക്കാര്‍ക്ക് നേരിട്ട് പണം നല്‍കിയിരുന്ന കമ്പനികളും തൊഴിലാളികള്‍ക്കായി വന്‍തോതില്‍ സാലറി അക്കൗണ്ടുകളും ആരംഭിച്ചിരുന്നു.അതേസമയം നോട്ട് പ്രതിസന്ധിക്ക് പരിഹാരമാകുമ്പോൾ ഇപ്പോള്‍ ആരംഭിച്ച അക്കൗണ്ടുകളില്‍ പകുതിയും നിര്‍ജീവമാക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments