തിരുവനന്തപുരം : നോട്ടു നിരോധനത്തോടെ താത്കാലിമായി നിര്‍ത്തി വച്ചിരുന്ന ദേശീയപാതകളിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച്ച മുതല്‍ പുനരാരംഭിക്കും. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് അയവു വന്നതായി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ശനിയാഴ്ച്ച മുതല്‍ പതിനഞ്ചാം തിയതി വരെ അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ട് ഉപയോഗിച്ച് ടോള്‍ നല്‍കാം. തിരക്കൊഴിവാക്കുന്നതിന് ചെറിയ തുകയുടെ നോട്ടുകള്‍ യാത്രക്കാര്‍ കൈയില്‍ കരുതണമെന്നും കറന്‍സിയിതര പണമിടപാടുകള്‍ക്കായുള്ള സൗകര്യങ്ങള്‍ ടോള്‍ പ്ലാസകളില്‍ ഒരുക്കണമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
Post Your Comments