NewsIndia

സിനിമാ തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കി

ന്യൂഡൽഹി: സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ് .ഉത്തരവ് പ്രകാരം രാജ്യമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുകയും തിയ്യറ്ററില്‍ സ്‌ക്രീനില്‍ ദേശീയപാതകയുടെ ദൃശ്യം കാണിക്കുകയും വേണം.അതോടൊപ്പം ദേശീയഗാനം തുടരുമ്പോൾ തിയ്യറ്ററിലുള്ള മുഴുവന്‍ ആളുകളും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതും അതേചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നതും നേരത്തെ ചർച്ചാവിഷയമായിരുന്നു.ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button