വയനാട്: നിലമ്പൂര്‍ സംഭവത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ശക്തമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് ഉദ്യോഗസ്ഥരും കൂടിയാലോചിച്ച് നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്ന് വെളിപ്പെടുത്തുന്ന മാവോയിസ്റ്റ് ലഘുലേഖ പുറത്ത്.
വയനാട് പ്രസ്സ് ക്ലബിലെ ന്യൂസ് ബോക്സുകളിലാണ് സിപിഐ മാവോയിസ്റ്റിന്റേതെന്ന പേരില്‍ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത്. ഒളിഞ്ഞിരുന്ന് ആരെയെങ്കിലും ഉന്മൂലനം ചെയ്യുന്ന പാര്‍ട്ടിയല്ല കമ്മ്യൂണിസ്റ്റെന്നും ഈ കൊലപാതകത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമാണ് നേതാക്കള്‍ വിശദീകരിച്ചത്. അതേസമയം, വന്‍കിട കുത്തകകളേയും കോര്‍പ്പറേറ്റുകളേയും അഴിമതിക്കാരേയും മറ്റ് സാമൂഹ്യ വിരുദ്ധ ശക്തികളേയും സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നടന്ന പദ്ധതിയാണിതെന്ന് ലഘുലേഖ വ്യക്തമാക്കുന്നു.
പിണറായി വിജയനും പോലീസ് ഉദ്യോഗസ്ഥരും കൂടിയാലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഏറ്റുമുട്ടല്‍ കൊലപാതക പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ലഘുലേഖയില്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതികള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇല്ലാതാക്കാനാണ് ഈ അരുംകൊല നടത്തിയതെന്നും ലഘുലേഖ ആരോപിക്കുന്നു.
എന്നാല്‍, മാവോയിസ്റ്റിന്റെ മുന്നേറ്റത്തിനുമുന്നില്‍ സായുധശക്തികള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ലഘുലേഖയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments