NewsInternational

കൊളംബിയന്‍ വിമാനാപകടം; കൂടുതൽ തെളിവുകൾ കണ്ടെത്തി

സാവോപോളോ: കൊളംബിയയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ 76 പേരാണ് മരിച്ചത്. ബ്രസീലില്‍ നിന്ന് കൊളംബിയയിലെ മെഡെലിനേക്ക് പറന്ന ലാമിയ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്നലെ തകര്‍ന്നുവീണത്. വിമാനം തകര്‍ന്നുവീണ മലഞ്ചെരുവിന് സമീപത്തുനിന്ന് അധികൃതര്‍ ബ്ലാക് ബോക്സ് കണ്ടെത്തി.

ബ്ലാക്ബോക്സില്‍ നിന്ന് ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ച്‌ വരികയാണെന്നും അന്വേഷണം തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ വിമാനത്തില്‍ ആവശ്യത്തിന് ഇന്ധമില്ലായിരുന്നെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ എയര്‍ ട്രാഫിക് കണ്‍ട്രോളിന് സാങ്കേതിക തകരാറെന്നുമാത്രമേ സന്ദേശം കിട്ടിയിരുന്നുളളൂ. ഇത്തരത്തിലുള്ള ദുരൂഹതകള്‍ മാറ്റാൻ ബ്ലാക്ബോക്സ് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ശേഷിക്കുന്ന അഞ്ചുപേരും തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ബുധനാഴ്ച ഉച്ചക്ക് ശേഷം പ്രത്യേക വിമാനം വഴി നാട്ടിലെത്തിക്കും. ഇതിനായി ബ്രസീലില്‍ നിന്നുളള വിമാനം മെഡെലില്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button