Latest NewsNewsInternational

നേപ്പാള്‍ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തില്‍ ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെത്തി. ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പാണ് യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 എന്ന ഇരട്ട എഞ്ചിന്‍ വിമാനം തകര്‍ന്നുവീണത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വരുകയായിരുന്നു വിമാനം. പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയിലാണ് വിമാനം തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. അപകട സ്ഥലത്ത് നിന്ന് ഇതുവരെ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നേപ്പാള്‍ ആര്‍മി വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ഇന്ത്യക്കാരടക്കം ആകെ 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാല് പേര്‍ക്ക് വേണ്ടി ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നുണ്ട്. ദുരന്തത്തില്‍ അനുശോചിച്ച് നേപ്പാള്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം

ഇതിനിടെ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്തി. പ്രധാന ഭാഗങ്ങളായ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറിനും ഡാറ്റ റെക്കോര്‍ഡറിനും കേടുപാടുകള്‍ ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കണ്ടെത്തിയ ബ്‌ളാക്ക് ബോക്‌സ് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് (CAAN) കൈമാറിയതായി യെതി എയര്‍ലൈന്‍സിന്റെ വക്താവ് സുദര്‍ശന്‍ ബര്‍തൗള വ്യക്തമാക്കിയിട്ടുണ്ട്. വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാനും നേപ്പാള്‍ സര്‍ക്കാര്‍ വിദഗ്ധരുടെ പാനല്‍ രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button