ശ്രീനഗർ: ഇന്ത്യന്‍ സൈനികന്റെ തലയറുത്ത സംഭവത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സംഭവസ്ഥലത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പരിശോധനയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച നൈറ്റ് വിഷന്‍ ഗ്ലാസ്സ് കണ്ടെത്തിയിരുന്നു. കൂടാതെ തീവ്രവാദികള്‍ ഉപേക്ഷിച്ച മെഡിക്കല്‍ കിറ്റില്‍ പാകിസ്താന്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ കൈയില്‍ കരുതിയിരുന്ന മരുന്നുകള്‍ ലഹോർ ,കറാച്ചി, മുള്‍ട്ടാന്‍ എന്നീ നഗരങ്ങളില്‍ ഉത്പാദിപ്പിച്ചതാണ്. ഇതുകൂടാതെ പാകിസ്താനിലെ വിവിധ നഗരങ്ങളില്‍ നിര്‍മ്മിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളും കണ്ടെത്തിയിരുന്നു.ആക്രമണത്തിനെത്തിയവര്‍ ഉപേക്ഷിച്ച നൈറ്റ് വിഷന്‍ ക്യമറകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും പാക് സൈന്യത്തിന്റേതാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തിയില്‍ അജ്ഞാതര്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും പ്രഭുസിംഗ് എന്ന സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്തത്.എന്നാൽ ഈ സംഭവത്തിന് ശേഷം ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചിരിന്നു.മൂന്ന് പാക് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു.ഇന്ത്യന്‍ സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെതിരെ പാകിസ്താനെതിരെ ഇന്ത്യ കടുത്ത ആരോപണം ഉന്നയിച്ചിരുന്നു.അതേസമയം ഇക്കാര്യം പാകിസ്താന്‍ നിഷേധിക്കുകയായിരുന്നു.എന്നാൽ പാക് വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments