ന്യൂഡൽഹി: കള്ളപ്പണവും അഴിമതിയും തടയുന്നതറിന്റെ ഭാഗമായി ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കുള്ളിലും അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി നോട്ട് നിരോധനത്തിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടിക്ക് കൈമാറാന്‍ ബിജെപി എംഎല്‍എമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.
നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും ബിജെപി എംപിമാരും എംഎല്‍എമാരും പാര്‍ട്ടിക്ക് വിവരം നല്‍കണം. കൂടാതെ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും 2017 ജനുവരി ഒന്നിനകം പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്ക് കൈമാറണം എന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.നവംബർ എട്ടിനാണ് നോട്ട് നിരോധനം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.ഇതേതുടർന്ന് നിരവധി ആരോപണങ്ങളൂം വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.അതോടൊപ്പം തീരുമാനം ബിജെപി നേതാക്കളും ചില വ്യവസായികളും നേരത്തെ അറിഞ്ഞിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് നേരെ കടുത്ത പ്രതിഷേധവും അരങ്ങേറിയിരുന്നു.ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സ്വന്തം പാര്‍ട്ടിയിലെ പ്രതിനിധികളോട് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുവാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments