KeralaNews

പ്രഭാത സവാരിക്കിറങ്ങിയ സംഘത്തെ വാൻ ഇടിച്ചു; ഒരാൾ മരിച്ചു

കൊട്ടാരക്കര : പ്രഭാത സവാരിക്കിറങ്ങിയവരുടെ നേരെ വണ്ടി ഇടിച്ചു കയറി. പ്രഭാത സവാരിക്കിറങ്ങിയ നാലംഗ സ്ത്രീകളുടെ നേർക്കാണ് പാൽവണ്ടി ഇടിച്ചുകയറിയത്. ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കോട്ടാത്തല പണയിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. കോട്ടാത്തല പണയിൽ കുറവൻചിറ തെക്കടത്ത് വീട്ടിൽ പരേതനായ അശോകൻ ഉണ്ണിത്താന്റെ ഭാര്യ ലതിക കുമാരി(45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പണയിൽ എള്ളുവിള വീട്ടിൽ മിലി(35), ഭാഗ്യശ്രീയിൽ മിനി(36), കുറവൻചിറ പാറയ്ക്കൽ വീട്ടിൽ ഗീത(36) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമല്ല.

അപകടത്തിപെട്ടത് പതിവായി പ്രഭാത സവാരിക്കിറങ്ങുന്ന സംഘമാണ്. കൊട്ടാരക്കര – പുത്തൂർ റോഡിൽ പണയിൽ ക്ഷേത്രത്തിന്റെ പുതിയ റോഡ് വന്ന് നിൽക്കുന്ന ഭാഗത്തായിരുന്നു അപകടം. റോഡരികിൽക്കൂടി നടന്ന് നീങ്ങിയ സംഘത്തെ കൊട്ടാരക്കര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അതിനു ശേഷം വാൻ നിർത്താതെ പോവുകയായിരുന്നു. പാൽ കൊണ്ടുപോകുന്ന വാഹനമാണെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇടിയെ തുടർന്ന് റോഡിനോട് ചേർന്ന തോട്ടിലേക്ക് ലതിക തെറിച്ചു വീണു. ഓടിക്കൂടിയവർ നാല് പേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും ലതികയെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button