തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ പിണറായി സര്‍ക്കാര്‍ പ്രതിഷേധിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ചിലത് ചോദിക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ഉമ്മന്‍ചാണ്ടിക്ക് ചോദിക്കാനുള്ളത്. മൂന്ന് ചോദ്യങ്ങളുമായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ വരവ്. യു.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിലെ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍ ചുവടെ കൊടുക്കുന്നു..
1. മൂല്യത്തില്‍ രാജ്യത്ത് 86 ശതമാനവും 1000, 500 നോട്ടുകളാണെന്ന് അറിയാതെയാണോ മോദി നോട്ടുകള്‍ പിന്‍വലിച്ചത്? അറിഞ്ഞിട്ടാണ് പിന്‍വലിക്കല്‍ നടപ്പിലാക്കിയതെങ്കില്‍ നോട്ടു പ്രതിസന്ധിക്ക് മുന്‍ കരുതല്‍ എടുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
2. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം എ.ടി.എമ്മുകളിലൂടെ ഒരേസമയം 200 കോടിയുടെ പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ നോട്ടുകള്‍ എ.ടി.എമ്മില്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനുളള നടപടി സ്വീകരിച്ചില്ല?
3. ഭരണഘടന 300 എ പ്രകാരം രാജ്യത്തെ ഒരു പൗരന് നിയമപരമായി അനുവദിച്ചിട്ടുള്ള പണം കൈവശം വയ്ക്കാം എന്നാല്‍ അതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമായ നടപടിയല്ലേ?
Post Your Comments