NewsIndiaSports

മൊഹാലി ടെസ്റ്റ് : അശ്വിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാമിന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 78 റണ്‍സെടുക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി. 36 റണ്‍സോടെ ജോ റൂട്ടും,റണ്ണൊന്നുമെടുക്കാതെ ഗരെത് ബാറ്റിയുമാണ് ക്രീസിലുള്ളത്.

6 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഓള്‍ റൗണ്ടര്‍മാരായ രവിചന്ദ്ര അശ്വിന്റെയും, രവീന്ദ്ര ജഡേജയുടെയും ചെറുത്ത് നില്‍പ്പാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അശ്വിന്‍ 72 ഉം, ജഡേജ 90ഉം റണ്‍സെടുത്ത് പുറത്തായി. ജയന്ത് യാദവ് 55 റണ്‍സ് കൂടി നേടിയപ്പോൾ ഇന്ത്യയുടെ സ്‌കോർ 400 കടന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 78 റണ്‍സെടുക്കുമ്പോഴേക്കും 4 മുന്‍ നിര വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ 3 വിക്കറ്റും, ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button