India

ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മോദിയെ തുടച്ചുമാറ്റുമെന്ന് മമത

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തനിക്കെന്തു സംഭവിച്ചാലും മോദിക്കെതിരെയുള്ള പോരാട്ടം തുടരും. ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്നും മമത പറയുന്നു.

നരേന്ദ്രമോദി നല്ലവനായി നടിക്കുകയാണ്. നോട്ട് നിരോധനത്തില്‍ വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണെന്ന് മമത ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും ജനങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മോദിയെ ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ എടുക്കുന്നതായും മമത പറഞ്ഞു.

നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

shortlink

Related Articles

Post Your Comments

Related Articles


Back to top button