ദില്ലി: ബിസിനസ് പ്രമുഖന്‍ വിജയ് മല്യയുടെ സ്വകാര്യ ജെറ്റ് വിമാനം ലേലത്തില്‍ വെക്കുന്നു. നേരത്തെ രണ്ടുതവണ ലേലത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നാമത്തെ ശ്രമം. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുംബൈ സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വിമാനം വീണ്ടും ഇ ലേലത്തിന് വെക്കുന്നത്. ഈ മാസം 28-29 ദിവസങ്ങളിലായി നടക്കുന്ന ലേലത്തില്‍ 152 കോടി രൂപയാണ് കിങ് ഫിഷര്‍ മദ്യരാജാവിന്റെ വിമാനത്തിന്റെ മുഖവില. ഇത്തണയെങ്കിലും വിമാനം വിറ്റഴിച്ച് തലവേദന ഒഴിവാക്കാം കഴിയുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
27 കോടി രൂപയ്ക്ക് വരെ വിമാനം എടുക്കാന്‍ ചിലര്‍ രംഗത്തെത്തിയെങ്കിലും തുക കുറഞ്ഞു പോയതിനാല്‍ വിറ്റഴിക്കല്‍ നടന്നില്ല. നേരത്തെ പങ്കെടുത്തവരെയെല്ലാം വീണ്ടും ലേലത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.
Post Your Comments