NewsInternational

ഭർത്താവിനെ മരിക്കാൻ അനുവദിക്കണമെന്ന് ഭാര്യയുടെ അപേക്ഷ: ഈ ജീവിതം ആരുടേയും കണ്ണ് നനയ്ക്കും

തന്റെ ഭർത്താവിനെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഭാര്യ വാർത്തകളിൽ നിറയുകയാണ്. നാൽപതുകാരിയായ ലിൻഡ്സെ എന്ന യുവതിയാണ് ഭർത്താവിന്റെ മരണത്തിനു വേണ്ടി നിയമത്തിനു മുന്നിൽ എത്തിയിരിക്കുന്നത്. ലിൻഡ്സെയുടെ ഭർത്താവ് പോൾ ബ്രിഗ്സ് ഗൾഫ് യുദ്ധത്തിലെ പോരാളി ആയിരുന്നു.ബ്രിഗ്‌സ് പിന്നീട് പോലീസിൽ ചേർന്നു.എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു മോട്ടോർ സൈക്കിൾ അപക‌ടം ബിഗ്‌സിന്റെ ശരീരം പൂർണമായി തളർത്തി. തെറ്റായദിശയിൽ എതിരെവന്ന വാഹനം ബ്രിഗ്സിനെ ഇടിച്ചുതെറിപ്പിച്ചു.

കഴിഞ്ഞ പതിനേഴു മാസമായി യാതൊരു ചലനം പോലുമില്ലാതെ ബ്രിഗ്സ് തീർത്തും കിടപ്പിലാണ് . മരണത്തിന് സമാനമായ ഭർത്താവിന്റെ കിടപ്പ് കണ്ടാണ് ലിൻഡ്സെ ഭർത്താവിനെ മരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നത്. ബ്രിഗ്സ് ഇതുവരെയും സംസാരിക്കുകയോ ശരീരം അനക്കുകയോ ചെയ്തിട്ടില്ല. മെഡിക്കൽ രംഗത്തെ വിദഗ്ധരിൽ നിന്നും കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു ശേഷം കോർട്ട് ഓഫ് പ്രൊട്ടക്ഷൻ ഇക്കാര്യത്തിൽ വിധി പ്രസ്താവിക്കും.

brigs-in hospital
brigs-in hospital

shortlink

Related Articles

Post Your Comments

Related Articles


Back to top button