മുംബൈ : ആശുപത്രിയെ ഏതോ ഒഴിഞ്ഞ മുറിയില്‍ മുഷിഞ്ഞ ഒരു കറുത്ത തുണിയില്‍ പൊതിഞ്ഞ് വെച്ചിരുന്ന ഒരു കൊച്ചു പെണ്‍കുഞ്ഞ് അത് തന്‍റെ പൊന്നോമന പുത്രിയാണെന്നറിഞ്ഞപ്പോള്‍ ആ അച്ഛന് കരച്ചില്‍ അടക്കി നിര്‍ത്താനായില്ല. പരിസരമറിയാതെ രാജേഷ് യാദവ് എന്ന 25 കാരന്‍ വിങ്ങിപ്പൊട്ടി.
മകളിനി തിരികെ വരില്ല എന്ന യാഥാര്‍ത്ഥത്തോട് പൊരുത്തപ്പെട്ടപ്പോള്‍ അവിടെ എവിടെയോ കണ്ട ഒരു ചവിട്ടിയെടുത്ത് തന്‍റെ പ്രിയ മോളെ പൊതിഞ്ഞ് ആ അച്ഛന്‍ നിരത്തിലൂടെ നടന്നു.
കണ്ട് നിന്നവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല ആ വെെകാരിക രംഗങ്ങള്‍. മകളുടെ ചവിട്ടിയില്‍ പൊതിഞ്ഞ മൃതശരീരവുമായി രാജേഷ് നിര്‍വികാരനായി നടക്കുന്നത് കണ്ടപ്പോള്‍ നോക്കി നിന്നവരും വിതുമ്പി. അവരുടെ കണ്ണുകളിലെ അശ്രുകണങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ അതിന് സാക്ഷികളായവരും വിതുമ്പി.
മകളെ ചവിട്ടിയില്‍ പൊതിഞ്ഞ് വരുന്ന രാജേഷിനോട് എന്തിനാണ് മോളെ ചവിട്ടിയില്‍ പൊതിഞ്ഞ്
കൊണ്ട് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ ആ അച്ഛന് ഇത് മാത്രമേ കലങ്ങിയ കണ്ണുകളോടെ പറയാന്‍ കഴിഞ്ഞുളളൂ..
‘എനിക്ക് പെട്ടെന്ന് വേറെ നല്ലതൊന്നും കയ്യില്‍ കിട്ടിയില്ല. അവളെ പൊതിഞ്ഞ് കയ്യിലെടുക്കാന്‍…’.
അന്ധേരിക്ക് സമീപം മരോളിലെ ഇഎസ്‌ഐ ആശുപത്രിയില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇരുന്നൂറോളം പേരുടെ കൂട്ടത്തില്‍ മകളെ അന്വേഷിച്ച് മണിക്കൂറുകളോളമാണ് രാജേഷ് യാദവ് എന്ന ഇരുപത്തിയഞ്ചുകാരന്‍ ദിവസങ്ങളോളം കരഞ്ഞുകൊണ്ട് ഓടിനടന്നത്. അവസാനം കെെയ്യില്‍ കിട്ടിയത് സഹിക്കാനാവത്തവിധം.
അഗ്നിബാധയുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ കടുത്ത പുകയില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു രാജേഷിന്‍റെ മകള്‍. രണ്ട് മാസം മുമ്പാണ് രാജേഷ്- രുക്മിണി ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Post Your Comments