Latest NewsKeralaNews

അനാഥബാലന്റെ ഹൃദയഭേദകമായ പ്രവർത്തിയുടെ മുന്നിൽ കണ്ണ് നിറഞ്ഞ് കോടതി

പാറ്റ്ന: ഒരപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് അമ്മയെടുത്ത വായ്‌പ തിരിച്ചടക്കാന്‍ എത്തിയ എട്ട് വയസുകാരനെ കണ്ട് ഒന്നടങ്കം കണ്ണീരണിഞ്ഞ് കോടതി. ബിഹാറിലെ ബെഗുസരയ് ജില്ലയിലുള്ള ലോക് അദാലത്തിലാണ് സുധീര്‍ കുമാര്‍ എന്ന എട്ട് വയസുകാരൻ വായ്പ അടയ്ക്കാൻ എത്തിയത്. തുടർന്ന് ബാലന്റെ പ്രായവും പ്രതിബദ്ധതയും കണക്കിലെടുത്ത് ജഡ്‌ജ്‌ വായ്പ എഴുതി തള്ളുകയും ചെയ്തു.

2006ലാണ് സുധീര്‍ കുമാറിന്റെ അമ്മ അനിറ്റ ദേവി ചെറുകിട വ്യവസായമാരംഭിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 21,000 രൂപ വായ്പ എടുത്തത്. എന്നാല്‍ കൃത്യസമയത്ത് അടച്ചുതീര്‍ക്കാന്‍ അവര്‍ക്കായില്ല. 2008 ൽ സുധീർ ജനിക്കുകയും 2012ല്‍ സുധീറിന്റെ അമ്മ ഒരു റോഡപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ഇവരുടെ മരണശേഷം അച്ഛന്‍ സുനില്‍ നാടുവിട്ടതോടെ അനാഥനായ സുധീര്‍ ബന്ധുവീടുകളിലാണ് വളര്‍ന്നത്. തുടർന്ന് അമ്മയെടുത്ത വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബാങ്ക് നോട്ടീസ് അയച്ചു. സംഭവമറിഞ്ഞ് ഗ്രാമീണരും ബന്ധുക്കളും ചേര്‍ന്ന് വായ്പ അടക്കാന്‍ ആദ്യഗഡുവായി സ്വരുകൂട്ടി നൽകിയ 5,000 രൂപ യുമായാണ് സുധീർ അദാലത്തിൽ എത്തിയത്. എന്നാൽ ലോക് അദാലത്ത് ജഡ്ജി ഗംഗോത്രി രാം ത്രിപാതി ബാലന്റെ പ്രായവും സാമ്പത്തികമായ കഷ്ടപ്പാടും അനാഥത്വവും കണക്കിലെടുത്ത് ബാങ്ക് അധികൃതരോട് വായ്പ എഴുതി തള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button