കെന്റകി: മകന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിന് പിതാവ് മാപ്പ് നൽകി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ ദയാപൂര്‍വ്വമായ പ്രവർത്തി കണ്ട് കുറ്റവാളി കോടതി മുറിയില്‍ വെച്ച് പൊട്ടി കരഞ്ഞു. അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്. മകന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിനെ കെട്ടിപ്പിടിച്ച് കൊണ്ട് ആ അച്ഛന്‍ പറഞ്ഞു, ‘നിന്നോട് ഞാന്‍ പൊറുത്തിരിക്കുന്നു. പൊറുക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്.’ രംഗം കണ്ട് നിന്ന ജഡ്ജിയും കുറച്ചു സമയത്തേക്ക് കോടതി പിരിഞ്ഞിരിക്കുന്നു എന്ന് കണ്ണീരണിഞ്ഞു പറഞ്ഞു കൊണ്ട് തന്റെ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങുകയുണ്ടായി.
2015 ഏപ്രിലിലാണ് 22കാരനായ സലാഹുദ്ദീന്‍ ജിത്ത്മോദ് കൊലചെയ്യപ്പെടുന്നത്. പിസ്സാ ഹട്ട് ഡെലിവറി ഡ്രൈവറായിരുന്ന സലാഹുദ്ദീന്‍ പിസ്സ എത്തിച്ചു നല്‍കുമ്പോഴാണ് മോഷണത്തിനിരയായി കൊലചെയ്യപ്പെടുകയായിരുന്നു. മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡിനെതിരെ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്.31 വര്‍ഷത്തെ കഠിന തടവാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. മോഷണത്തിന് പദ്ധതിയിട്ടത് താനാണെങ്കിലും കൊലപാതകം നടത്തിയത് താനല്ലെന്ന് റെല്‍ഫോര്‍ഡ് കോടതി മുറിയില്‍ വെച്ച് പറഞ്ഞു. യഥാർഥ കുറ്റവാളിയെ റെൽഫോർഡ് പോലീസിന് കാണിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുവാവിന്റെ പിതാവ് റെൽഫോർഡിനോട് ആവശ്യപ്പെട്ടു.
Post Your Comments