അശ്വതിയുമായുളള ഒന്നിച്ചുളള ജീവിത മുഹൂര്‍ത്തങ്ങള്‍ അതിനേക്കാള്‍ വലുതായി ഒന്നുമില്ല രമേശിന്… പ്രണയിച്ചും ഒന്നിച്ച് ജീവിച്ച് കൊതി തീരാത്ത ആ നാളുകളിലാണ് വിളിക്കാത്ത അതിഥിയെ പോലെ കാന്‍സറെന്ന അസുഖം അശ്വതിയെ രമേശിന്‍റെ അടുക്കല്‍ നിന്ന് അകറ്റുന്നത്. രമേശിന് കൂട്ടായി ഒരു മകനേയും സമ്മാനിച്ച് അവള്‍ മടങ്ങി. രമേശിന്‍റെ കെെ പിടിക്കാന്‍ അശ്വതി ഇന്നില്ല.
അശ്വതിയും മോന്‍റെയും ഒപ്പമുളള ആ നല്ല നിമിഷങ്ങള്‍ ഇന്ന് രമേശിന്‍റെ മനസിലെ നീറ്റുന്ന മുറിപ്പെടുത്തുന്ന ഒാര്‍മ്മകളാണ്. ആ നല്ല ഒാര്‍മ്മകളുടെ നിമിഷങ്ങള്‍ രമേശിനെ മുറിപ്പെടുത്തുമ്പോഴെല്ലാം അവന്‍ എഴുതും മനസ് തുറന്ന്. അവളെ കുറിച്ച് തനിക്ക് എല്ലാമായിരുന്ന ഭാര്യയെ കുറിച്ച്. ക്രിസ്മസ് ദിനത്തില്‍ അശ്വതിയുടെ ഒാര്‍മ്മകള്‍ രമേശ് കണ്ണീരില്‍ ചാലിച്ച് എഴുതി.
അശ്വതിയും മോനോടൊപ്പവുമുളള ഫോട്ടോയോടൊപ്പമാണ് രമേശ് അശ്വതിയെ കുറിച്ചുളള ഒാര്‍മ്മ കുറിപ്പ് പങ്ക് വെച്ചത്….. അശ്വതി ഇനി ഒരിക്കലും രമേശന്‍റെ അടുക്കല്‍ എത്തില്ലായിരിക്കാം പക്ഷേ അവളെന്നും രമേശിന്‍റെ ഹൃദയത്തില്‍ ഒാര്‍മ്മകളുടെ വര്‍ണ്ണമായി എന്നും നിറഞ്ഞ് നില്‍ക്കും…. അക്ഷരങ്ങളായ്………
രമേശിന്‍റെ കുറിപ്പ് …….അശ്വതിയുടെ ഒാര്‍മ്മകള്‍….
“നമ്മൾ സ്നേഹിക്കുന്നവരെയും, നമ്മളെ സ്നേഹിക്കുന്നവരെയും, എല്ലായ്പ്പോഴും ഹൃദയത്തോട് ചേർത്തങ്ങു പിടിക്കുക …ജീവിതം ആഘോഷമാക്കാനുള്ള ഒരവസരവും പാഴാക്കരുത് .ഉള്ള ജീവിതം അങ്ങ് ആഘോഷമാക്കുക.ഏറ്റവും മനോഹരമായ ഓർമ്മകൾ തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം .. ഒരുപാടൊരുപാട് സമ്പാദ്യമുള്ളവരായിത്തീരുക …ഞങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന, ഞങ്ങൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാവർക്കും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേരുന്നു …..
https://www.facebook.com/permalink.php?story_fbid=2455943971142694&id=100001813448775
Post Your Comments