നെടുമങ്ങാട് : സ്കൂളിലേയ്ക്ക് തനിച്ച് നടന്നു പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം. ഓട്ടോയിലെത്തിയ രണ്ട് സ്ത്രീകളാണ് ആളൊഴിഞ്ഞ് സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ വലിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിച്ചത്. മുഴുവനായി മറച്ച വെള്ള ഓട്ടോയിലാണ് സ്ത്രീകള്‍ എത്തിയത്. വീടെവിടെയാണെന്നും ആരുടെ മകളാണെന്നും ചോദിച്ച് പുറകേ കൂടി. ഒഴിഞ്ഞു മാറിയ പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ നോക്കി. ഇവരുടെ കൈവശം എന്തോ ഒളിപ്പിച്ചിട്ടുമുണ്ടായിരുന്നു.
ആ സമയം എതിരെ ഒരാള്‍ നടന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പേടിച്ച കുട്ടി സ്കൂളില്‍ എത്തിയെങ്കിലും ആരോടും സംഭവം പറഞ്ഞില്ല. പിന്നീട് വീട്ടിലെത്തിയ ശേഷം വീട്ടുകാരോട് പറയുകയും ഇവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. സമീപത്തെ കടകളിലെ സിസിടിവി പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്
Post Your Comments