മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെടുമെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു. ഒരു നല്ല കാര്യത്തിന് എടുത്ത ഏറ്റവും നല്ല തീരുമാനം പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, അതു നടപ്പാക്കിയ രീതി ശരിയായില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം. സര്‍ക്കാര്‍ എന്ത് ഉദ്ദേശ്യത്തോടെയാണോ തീരുമാനം നടപ്പാക്കിയത് അത് നേടാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഇത് പരാജയപ്പെട്ടേക്കാം.
പെട്ടെന്നുണ്ടായ നടപടി രാജ്യത്തെ മുഴുവന്‍ ബുദ്ധിമുട്ടിച്ചു. സാധാരണക്കാരെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും കൗശിക് ബസു പറയുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ദോഷകരമാകുമെന്നും അദ്ദേഹം പറയുന്നു.
Post Your Comments