ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുടെ സംസ്കാര ചടങ്ങിൽ സിപിഎം പ്രതിനിധിയായി പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പങ്കെടുക്കും. ലോകമാകെ ജനകീയ മുന്നേറ്റങ്ങൾക്കു പ്രചോദനമായി മാറിയ ഫിഡലുമായി എഴുപതുകളിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മകളിലാണ് എം എ ബേബി
ആദ്യം കാണുന്നത് അമ്പത്തിരണ്ടുകാരനായ ഫിദലിനെ. അത് 1978ല്‍ ഹവാനയില്‍ ലോക യുവജന– വിദ്യാര്‍ഥി മേളയുടെ വേദിയില്‍. ഇന്ത്യയില്‍നിന്ന് ഒപ്പമുണ്ടായിരുന്നത് പ്രകാശ് കാരാട്ട്, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, ഉദ്ദബ് ബര്‍മന്‍, ഇന്ദ്രാണി മജുംദാര്‍ തുടങ്ങിയവര്‍. കേരളത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണന്‍, പാട്യം രാജന്‍, ടി പി ദാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാമു കാര്യാട്ട്, ടി വി ബാലന്‍ തുടങ്ങിയവരും സംഘത്തില്‍. ലോകമേളയുടെ അവസാന ദിവസം അതിവിശാലമായ ലെനിന്‍ പാര്‍ക്കില്‍ പ്രതിനിധികള്‍ക്ക് സ്വതന്ത്രസല്ലാപത്തിനും കലാവിഷ്കാരങ്ങള്‍ക്കും സൌകര്യമൊരുക്കിയിരുന്നു. അതിന് മധ്യത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് ഫിദല്‍ സര്‍വരെയും അമ്പരപ്പിച്ചു.
പിന്നത്തെ അനുഭവമാണ് ആദ്യം പറഞ്ഞത്, 14 വര്‍ഷങ്ങള്‍ക്കുശേഷം. മൂന്നുമണിക്കൂറോളം സുര്‍ജിത്തുമായുള്ള ചര്‍ച്ചയ്ക്ക് സാക്ഷിയായിരിക്കുകയായിരുന്നു. ‘ഞങ്ങളുടെ നാട്ടുകാര്‍ക്ക് കൊണ്ടുവന്ന ഈ വിലപ്പെട്ട ഭൌതികസഹായത്തിന് പകരം ക്യൂബ ഇന്ത്യക്ക് തിരിച്ചുതരേണ്ടതെന്താണ്?”–ഫിദലിന്റെ ചോദ്യത്തിന് സുര്‍ജിത് ഇപ്രകാരം മറുപടി നല്‍കി: ‘വളരെ തുച്ഛമായ ഈ ഭൌതികസഹായം പ്രതീകാത്മകമായ ഞങ്ങളുടെ സംഭാവന മാത്രമാണെന്ന് കാണണം. ഇന്ത്യക്കാര്‍ മുഴുവന്‍ ആവേശപൂര്‍വം ക്യൂബയുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന്റെ പിന്നിലുണ്ട്. ഞങ്ങള്‍ ചെയ്തത് ഞങ്ങളുടെ രാഷ്ട്രീയമായ സാര്‍വദേശീയ ബോധത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതുകൊണ്ടാണ്. ഇത് കമ്യൂണിസ്റ്റ്കാരെന്ന നിലയില്‍ ഞങ്ങളുടെ കടമയാണ്.
ക്യൂബൻ വിപ്ലവ യാത്രയുടെ ആരംഭം കുറിച്ച സാന്റിയാഗോയിൽ ഡിസംബർ നാലിനാണു സംസ്കാരച്ചടങ്ങുകൾ.
Post Your Comments