സാന്റിയോഗോ: ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിദല്‍ കാസ്‌ട്രോയുടെ സംസ്കാരം ഇന്ന് സാന്റിയാഗോ ഡീ ക്യൂബയില്‍ നടക്കും. ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും. ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും വിമോചന നായകരില്‍ ഒരാളായ ഹോസേ മാര്‍ട്ടിയുടെ സ്മാരകത്തിന് സമീപം ക്യൂബന്‍ സമയം രാവിലെ ഏഴിനാണ് സംസ്‌കാരം.
ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് നവംബര്‍ 30ന് പുറപ്പെട്ട വാഹനവ്യൂഹം 900 കിലോമീറ്റര്‍ പിന്നിട്ടാണ് ഫിദലും സംഘവും ക്യൂബന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച സാന്റിയാഗോയിലെത്തിയത്. വീഥിക്കിരുവശവും അണിനിരന്ന പതിനായിരങ്ങള്‍ അന്തരിച്ച വിപ്ലവനായകന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഫിദലിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാന്റിയാഗോയില്‍ കൂറ്റന്‍ റാലിയും നടന്നു.
കാസ്‌ട്രോയുടെ ഭൗതികാവശിഷ്ട പേടകം സാന്റാക്ലാരയിലെ ചെഗുവേര മ്യൂസിയത്തില്‍ സൂക്ഷിക്കും. സാന്റിയാഗോയിലെ സെമിത്തേരിയില്‍ ഭൗതികാവശിഷ്ടം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. നിരവധി ലോകനേതാക്കള്‍ കാസ്‌ട്രോയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
Post Your Comments