NewsInternational

90 ന്റെ നിറവിൽ ക്യൂബന്‍ വിപ്ളവത്തിന്റെ രക്തസൂര്യന്‍

ഹവാന: ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഫിദല്‍ കാസ്ട്രോക്ക് ആശംസാ പ്രവാഹം. സാന്തിയാഗോ ദേ ക്യൂബയിലേക്ക് തങ്ങളുടെ പ്രിയ ഫിദല്‍ പകര്‍ന്ന വിപ്ളവോര്‍ജത്തിന് നന്ദി പറഞ്ഞുകൊണ്ട് തൊണ്ണൂറാം ജന്മദിനാശംസകള്‍ നേരുകയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവർ.

ക്യൂബയിലെ ബുദ്ധിജീവികളും കലാകാരന്മാരും സാമൂഹ്യ സംഘടനകളും ഫിദലിനയച്ച സന്ദേശത്തില്‍ ‘ഫിദല്‍, അമേരിക്കയ്ക്ക് മാത്രമല്ല, ലോകജനതയ്ക്കാകെവേണ്ടി അങ്ങ് നല്‍കിയ വിശ്വോത്തര സംഭാവനകള്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍നിന്നുള്ള നന്ദി’ എന്നാണ്. ലാറ്റിനമേരിക്കയിലാകെ അര്‍ജന്റീന, ക്യൂബ, ബൊളീവിയ, ബ്രസീല്‍, മെക്സിക്കോ, ഇറ്റലി, യുഎസ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പിട്ട സന്ദേശം പ്രചരിക്കുകയാണ്.

‘എനിക്ക് 90 തികയുകയാണ്. വൈകാതെ ഏതൊരു മനുഷ്യനും സംഭവിക്കുന്നത് എനിക്കും വന്നുചേരും. ഒരു അവസാനം എല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍, ക്യൂബന്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മരണമുണ്ടാകില്ല’ എന്നാണ് അഗാധമായ സ്നേഹത്തില്‍ പൊതിഞ്ഞ സന്ദേശങ്ങളോട് ഫിദല്‍ പ്രതികരിച്ചത്.

ബൈറാനിലെ ഒരു ധനിക കുടുംബത്തില്‍ 1926 ആഗസ്ത് 13നാണ് ഫിദൽ ജനിച്ചത്. കാസ്ട്രോ ഇടതുപക്ഷ സാമ്രാജ്യത്വവിരുദ്ധ ആശയങ്ങളോട് അടുക്കുന്നത് ഹവാന സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ്. ഇന്നും തിളക്കമേറിയ ചരിത്രമായി നിൽക്കുകയാണ് ചെ ഗുവേരയ്ക്കൊപ്പം ഗറില്ല യുദ്ധമുറയിലൂടെ ബാറ്റിസ്റ്റയുടെ വലതുപക്ഷ സര്‍ക്കാരിനെതിരെ കാസ്ട്രോ നടത്തിയ ക്യൂബന്‍ വിപ്ളവം. 1959 മുതല്‍ 1976 വരെ ക്യൂബന്‍ റിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രിയായും 1976 മുതല്‍ 2008 വരെ പ്രസിഡന്റ് പദവിയും അലങ്കരിച്ചു.

shortlink

Related Articles

Post Your Comments


Back to top button