ബോസ്റ്റൻ: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോ ഒപ്പിട്ട മരംകൊണ്ടുള്ള സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റു. ജീവകാരുണ്യ പ്രവർത്തകയായ ഇവാ ഹാലറിന് കാസ്ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളർ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തിൽ പോയത്.
കാസ്ട്രോയ്ക്കു പ്രിയപ്പെട്ട ട്രിനിഡാഡ് ഫൻഡഡോഴ്സ് സിഗരറ്റുകൾ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് വിറ്റത്. 24 സിഗരറ്റുകൾ ഉൾക്കൊള്ളുന്ന പെട്ടി ഒരു ചടങ്ങിനിടെ ഹാലറിന് സമ്മാനിക്കുകയായിരുന്നു. 2002 മാര്‍ച്ചിലാണ് കാസ്ട്രോ പെട്ടി ഹാലറിന് സമ്മാനിക്കുന്നത്. നീല മഷികൊണ്ടുള്ള ഒപ്പ് അതിലുണ്ട്. കാസ്ട്രോ ഹാലറിന് സിഗരറ്റ് പെട്ടി സമ്മാനിക്കുന്ന ചിത്രവും ലേലത്തില്‍ പെട്ടിക്കൊപ്പം വെച്ചിരുന്നു.
”കാസ്ട്രോ എനിക്ക് സിഗരറ്റ് പെട്ടി തന്നു. ഞാനത് തമാശയ്ക്ക് ചോദിച്ചപ്പോഴായിരുന്നു അത് അദ്ദേഹം എനിക്ക് സമ്മാനിച്ചത്”, 2002ല്‍ എഴുതിയ കത്തില്‍ ഹാലര്‍ എഴുതി. ”അദ്ദേഹം ആ പെട്ടിയില്‍ ഒപ്പിട്ടാല്‍ ഞാനത് വിറ്റു കാശാക്കും എന്ന് അന്ന് പറഞ്ഞു. അദ്ദേഹം കരുതിയത് ഞാന്‍ തമാശ പറഞ്ഞതാണെന്നാണ്”, ഹാലര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments