ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിന് ശേഷം മൂന്ന് അക്കൗണ്ടുകളിലായി നിക്ഷേപിച്ച 40 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടെത്തി. ഡല്‍ഹിയിലെ ആക്‌സിസ് ബാങ്കിന്റെ കശ്മീര്‍ ഗേറ്റ് ശാഖയിലാണ് അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിച്ചത്.
ബാങ്കിന്റെ പ്രവർത്തനസമയത്തിന് ശേഷം നവംബർ 11 നും 22 നും ഇടയിൽ ബാങ്ക് മാനേജരുടെ അറിവോട് കൂടിയാണ് പണം നിക്ഷേപിച്ചതെന്നാണ് കണ്ടെടുത്തിയിരിക്കുന്നത്. അക്കൗണ്ടുകള്‍ മരവിപ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ തുക ബാങ്കില്‍നിന്ന് പിടിച്ചെടുത്തു. ഇത്തരം കള്ളപ്പണ ഇടപാടുകളില്‍ കൂടുതൽ ബാങ്കുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Post Your Comments