വയനാട്: വിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനത്തിനുനേരെ ആക്രമണം. പുല്‍പ്പള്ളിയില്‍ സമര അനുകൂലികളാണ് വാഹനത്തിനുനേരെ ആക്രമണം നടത്തിയത്. വാഹനം തടഞ്ഞുനിര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒമ്‌നി വാനിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
അതേസമയം, ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് പറഞ്ഞിട്ടും വാഹനം ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹം പോലുള്ള അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments