ബെംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി കടന്ന വാന്‍ഡ്രൈവറുടെ ഭാര്യ പിടിയിൽ. ഇവരിൽ നിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. പണവുമായി കടന്ന വാൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്റെ തോക്കും കണ്ടെടുത്തിരുന്നു. കേസിലെ പ്രധാന പ്രതിയായ വാന്‍ ഡ്രൈവര്‍ ഡൊമനിക് ശെല്‍വരാജിനെ ഉടനെതന്നെ പിടികൂടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പാരപേട്ട് കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോഴാണ് ഡ്രൈവര്‍ വാനുമായി മുങ്ങിയത്. സംഭവത്തിന് ശേഷം ശെല്‍വരാജിന്റെ ഭാര്യയും മകനും ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments